അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് ബോ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ല​യാ​ളി​യും
Saturday, September 14, 2024 10:34 AM IST
ബി​ജോ​യി പു​ല്ലു​കാ​ലാ​യി​ല്‍
കോ​ർ​ക്ക്: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്(​എ​ൻ​എം​ബി​ഐ) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​റ​ല്‍ സീ​റ്റി​ൽ മ​ല​യാ​ളി വ​നി​ത മ​ത്സ​രി​ക്കു​ന്നു. കോ​ര്‍​ക്ക് യൂ​ണി​വേ​ഴ്സി​റ്റി മെ​റ്റേ​ര്‍​ണി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജാ​ന​റ്റ് ബേ​ബി ജോ​സ​ഫാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ കോ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഐ​എ​ൻ​എം​ഒ എ​ച്ച്എ​സ്ഇ കോ​ര്‍​ക്ക് ബ്രാ​ഞ്ച് എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വു​മാ​ണ്‌. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലും അ​യ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും ജാ​ന​റ്റ് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്.


അ​യ​ർ​ല​ൻ​ഡി​ലെ ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​നാ​യി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ൽ ജാ​ന​റ്റ് മു​ൻ​നി​ര​യി​ലാ​ണ്. ഐ​ആ​ർ​പി കാ​ർ​ഡ് സം​ബ​ന്ധി​ച്ച ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നാ​യി ന​ട​ന്ന സ​മ​ര​ങ്ങ​ളി​ലും ജാ​ന​റ്റ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

മാ​താ​പി​താ​ക്ക​ളു​ടെ വീ​സ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ജാ​ന​റ്റാ​ണ്.