ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
Saturday, April 26, 2025 2:55 PM IST
മസ്കറ്റ്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ജലീല്‍ ഒറവക്കോട്ടില്‍(52) ആണ് മരിച്ചത്.
ബര്‍കയില്‍ മിനറല്‍ വാട്ടര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ പ്രസിഡന്റാണ്. ഭാര്യ: ലൈല. മക്കള്‍: നഹാല്‍, അനീന, റഫാന്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.