അച്ചാമ്മ മാത്യു ടെക്സസിലെ റോയ് സിറ്റിയിൽ അന്തരിച്ചു
സണ്ണി മാളിയേക്കൽ
Thursday, April 17, 2025 12:20 PM IST
ഡാളസ്: അച്ചാമ്മ മാത്യു(80) ടെക്സസിലെ റോയ് സിറ്റിയിൽ അന്തരിച്ചു. രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ, അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്.
1975ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ എത്തിച്ചേർന്ന ഇവർ 45 വർഷക്കാലം നഴ്സായി ജോലി ചെയ്തു. ഭർത്താവ്: ചാവലിയർ എബ്രഹാം മാത്യു(തങ്കച്ചൻ), ജേസൺ, ജസ്റ്റിൻ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ: ജോൺ, ഉലഹന്നാൻ, ആനി, കുര്യൻ (പരേതൻ), കുരുവിള. കൂടുതൽ വിവരങ്ങൾ പിന്നീട്.