കുടിയേറ്റക്കാർ സ്വയം ഒഴിയാൻ "ഓഫറുകൾ' പ്രഖ്യാപിച്ച് ട്രംപ്
Thursday, April 17, 2025 3:38 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി ഓഫറുകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്കു വിമാന ടിക്കറ്റും പണവും നൽകുന്ന പദ്ധതിയാണു പ്രഖ്യാപിച്ചത്.
ക്രിമിനലുകളായ കുടിയേറ്റക്കാരുടെ കാര്യത്തിൽ മാത്രമാണ് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളെന്നും മറ്റുള്ളവരുടെ കാര്യത്തിൽ ഉദാരസമീപനമാണെന്നും ട്രംപ് സൂചിപ്പിക്കുന്നു.
അനധികൃത കുടിയേറ്റക്കാർ സ്വമേധയാ നാട്ടിലേക്കു പോയാൽ പിന്നീട് നിയമപരമായ മാർഗങ്ങളിലൂടെ യുഎസിൽ തിരികെ വരാമെന്നും ട്രംപ് പറയുന്നു.