മിഷൻ ലീഗ് ഫെയ്ത് എൻറിച്ച്മെന്റ് പ്രോഗ്രാം നടത്തി
Tuesday, April 15, 2025 10:36 AM IST
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ തലത്തിൽ ഫെയ്ത് എൻറിച്ച്മെന്റ് പ്രോഗ്രാം നടത്തി. മുൻ വർഷങ്ങളിൽ ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്കായിട്ടാണ് ഈ തുടർ പരിശീലന പരിപാടി ഓൺലൈനിൽ സംഘടിപ്പിച്ചത്.
സിസ്റ്റർ അലീസ എസ്വിഎം ക്ലാസുകൾ നയിച്ചു. ക്നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ സമാപന സന്ദേശം നൽകി.
മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും മിഷൻ ലീഗ് ഇന്റർനാഷണൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ നന്ദിയും പറഞ്ഞു.