ഫോർട്ട്വർത്തിൽ വെടിവയ്പ്; രണ്ട് വയസുകാരന് ദാരുണാന്ത്യം
പി.പി. ചെറിയാൻ
Tuesday, April 15, 2025 11:22 AM IST
ഫോർട്ട്വർത്ത്: സൗത്ത് ഫോർട്ട്വർത്തിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായി വെടിവയ്പിൽ രണ്ടു വയസുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10ന് മെറ്റ്കാൾഫ് ലെയ്നിലെ 9100 ബ്ലോക്കിലുള്ള സ്റ്റാലിയൻ റിഡ്ജ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വെടിയേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ടാരൻഡ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് മരിച്ച കുട്ടി ടാ'കിറസ് ഡാവൺ ജോൺസൺ ആണെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ ഉടൻതന്നെ കുക്ക് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രാത്രി 11ന് മരിച്ചു.
സംഭവത്തെക്കുറിച്ച് ഗൺ വയലൻസ് ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.