തപാൽ വോട്ടുകൾ എണ്ണിയില്ല; വിസ്കോൻസെൻ ക്ലാർക്ക് രാജിവച്ചു
പി .പി. ചെറിയാൻ
Thursday, April 17, 2025 7:33 AM IST
മാഡിസൺ: കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിൽ ഏകദേശം 200 ഓളം തപാൽ വോട്ടുകൾ (ഇ-ബാലറ്റുകൾ) എണ്ണാതെ പോയതിനെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം നടക്കവെ, വിസ്കോൻസെൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജിവച്ചു.
മാഡിസൺ മേയർ സത്യ റോഡ്സ്കോൺവേയുടെ ഓഫിസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത് വിറ്റ്സെൽബെലിന്റെ രാജി സ്വീകരിച്ചു. വിറ്റ്സെൽബെൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജി സമർപ്പിച്ചത്.
എന്നാൽ വിറ്റ്സെൽബെലിന്റെ തീരുമാനം മാറ്റുന്നതിനായി ഏതാനും ദിവസങ്ങൾ അനുവദിച്ചതിനാലാണ് മേയർക്ക് രാജി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നതെന്ന് മേയറുടെ വക്താവ് ഡിലൻ ബ്രോഗൻ അറിയിച്ചു.
192 ബാലറ്റുകൾ എണ്ണുന്നതിൽ വിറ്റ്സെൽബെൽ പരാജയപ്പെട്ടുവെന്നും ഇത് ഡിസംബർ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് വിസ്കോൻസെൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി ആദ്യം അന്വേഷണം ആരംഭിച്ചിരുന്നു.