ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് തടഞ്ഞു
Thursday, April 17, 2025 12:37 PM IST
ന്യൂയോർക്ക്: രാത്രി ബാറിൽനിന്നു മടങ്ങവേ മറ്റൊരു സംഘവുമായി വഴക്കുണ്ടാക്കിയതിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥി ക്രിഷ് ലാൽ ഇസർദസാനിയെ (21) നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് ഫെഡറൽ കോടതി താത്കാലികമായി മരവിപ്പിച്ചു.
കഴിഞ്ഞവർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.