ഹൂ​സ്റ്റ​ൺ: മേ​യ​ർ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി മേ​യ​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്തു.

ആ​ർ​വി പാ​ർ​ക്ക് ഉ​ട​മ​യു​മാ​യു​ള്ള വ​ഴ​ക്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ധാ​വി എ​ന്ന നി​ല​യി​ലു​ള്ള സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി​യി​ലെ കെ​ൻ​ഡ​ൽ​ട്ട​ൺ മേ​യ​ർ ഡാ​രി​ൽ ഹം​ഫ്രി തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച​താ​യി ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.


പൊ​തു വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മേ​യ​ർ ഡാ​രി​ൽ ഹം​ഫ്രി​ക്ക് തി​ങ്ക​ളാ​ഴ്ച ശി​ക്ഷ വി​ധി​ച്ചു. പൊ​തു വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​ത് 6 മാ​സം വ​രെ ത​ട​വും അ​ല്ലെ​ങ്കി​ൽ •1,000 വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.