ട്രംപിന്റെ താരിഫ് നയം: രൂക്ഷ വിമർശനവുമായി റോ ഖന്ന
പി .പി. ചെറിയാൻ
Thursday, April 17, 2025 4:39 AM IST
കാലിഫോർണിയ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരേ പ്രതിനിധി റോ ഖന്ന (കാലിഫോർണിയ) രംഗത്ത്. സിബിഎസിന്റെ ഫേസ് ദ നേഷൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപ് ഭരണകൂടത്തിന്റെ സംരക്ഷണവാദ വ്യാപാര സമീപനത്തെയും പ്രസിഡന്റ് വില്യം മക്കിൻലിയോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും ഖന്ന പരാമർശിച്ചു. 19ാം നൂറ്റാണ്ടിലെ അമേരിക്കയുടെ പാഠങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമല്ലെന്ന് ട്രംപിന്റെ താരിഫ് നയത്തെ എതിർക്കുന്നവർ വാദിക്കുന്നു.
കഴിഞ്ഞയാഴ്ചത്തെ ട്രംപിന്റെ ആഗോള താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് സാമ്പത്തിക വിപണികൾ പ്രതിസന്ധിയിലായതിനെത്തുടർന്ന്, സ്മാർട്ട്ഫോണുകളെയും കംപ്യൂട്ടറുകളെയും താരിഫ് നയത്തിൽ നിന്ന് ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ഖന്ന ചൂണ്ടിക്കാട്ടി.
ആഭ്യന്തര ഉത്പാദനം പുനരുജ്ജീവിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ പദ്ധതി ഇതിനോടകം തന്നെ പാളിപ്പോകുകയാണെന്ന് അദ്ദേഹം വിമർശിച്ചു.