കാലിഫോർണിയ സർവകലാശാലകളിലെ വിദേശ വിദ്യാർഥികളുടെ വീസ റദ്ദാക്കി ട്രംപ് ഭരണകൂടം
പി.പി. ചെറിയാൻ
Wednesday, April 9, 2025 7:50 AM IST
കാലിഫോർണിയ: കാലിഫോർണിയയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഡസൻ കണക്കിന് വിദേശ വിദ്യാർഥികളുടെ വീസകൾ ട്രംപ് ഭരണകൂടം റദ്ദാക്കി. വിദ്യാർഥികളുടെ വീസകൾ സർവകലാശാല ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാതെയാണ് റദ്ദാക്കിയതായി യുസി സാൻ ഡീഗോ ചാൻസലർ പറഞ്ഞു.
വീസ അസാധുവാക്കിയതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ യുസി ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ലെങ്കിലും ചില ക്യാന്പസുകൾ കണക്കുകൾ വെളിപ്പെടുത്തി. യുസിഎൽഎ, യുസി സാൻ ഡീഗോ, യുസി ബെർക്ക്ലി, യുസി ഡേവിസ്, യുസി ഇർവിൻ, സ്റ്റാൻഫോർഡ് എന്നിവയുൾപ്പെടെ കലിഫോർണിയയിലെ വിവിധ ക്യാന്പസുകളിലെ വിദേശ വിദ്യാർഥികളുടെ വീസകൾ ട്രംപ് ഭരണകൂടം റദ്ദാക്കിയതായി ദി ടൈംസിനോട് സ്ഥിരീകരിച്ചു.
ഈ പിരിച്ചുവിടലുകൾക്ക് പിന്നിലെ കാരണങ്ങൾ ഫെഡറൽ സർക്കാർ വിശദീകരിച്ചിട്ടില്ലെന്നും സർവകലാശാലകൾ വ്യക്തമാക്കി. പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താത്ത യുസി ഉദ്യോഗസ്ഥൻ വീസ നടപടികൾ യുസി ഇർവിനെയും ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു.
കൂടുതൽ വിശദാംശങ്ങൾക്കായുള്ള അഭ്യർഥനയോട് ക്യാംപസ് വക്താക്കൾ പ്രതികരിച്ചില്ല. വിവിസ ക്യാംപസുകളിൽ വീസ സ്റ്റേറ്റസ് നഷ്ടപ്പെട്ട വിദ്യാർഥികളുണ്ട്. പക്ഷേ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് കലിഫോർണിയ സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
ഇതൊരു അസ്ഥിരമായ സാഹചര്യമാണെന്നും യുസി സമൂഹത്തിനും ബാധിതരായ ആളുകൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും അവരെ പിന്തുണയ്ക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സർവകലാശാലകൾ വ്യക്തമാക്കി.