ഹൂസ്റ്റണിൽ മോഷ്ടാവ് വെടിയേറ്റ് മരിച്ചു
പി.പി. ചെറിയാൻ
Saturday, April 12, 2025 3:16 PM IST
ഹൂസ്റ്റൺ: തെക്കുകിഴക്കൻ ഹൂസ്റ്റണിൽ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് വെടിയേറ്റ് മരിച്ചു. രാത്രി ഒന്പതിന് ശേഷം എൻആർജി സ്റ്റേഡിയത്തിന് സമീപമുള്ള വെസ്റ്റ്ബ്രിഡ്ജ് സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം.
മൂന്ന് പേരാണ് അപ്പാർട്ട്മെന്റിനുള്ളിൽ മുഖംമൂടി ധരിച്ച് അതിക്രമിച്ചു കയറിയത്. തുടർന്ന് താമസക്കാരൻ ഒരാൾക്ക് നേരെ വെടിയുതിർത്തു. തുടർന്ന് മറ്റ് രണ്ട് പേർ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
വീടിനുള്ളിൽ അതിക്രമിച്ച് കയാറാൻ ശ്രമിച്ചപ്പോൾ തന്നെ താമസക്കാർ പോലീസിൽ വിവരം അറിയിച്ചിരുന്നു. താമസക്കാരനു നേരെ തോക്ക് ചുണ്ടിയ വ്യക്തിയുടെ കെെയിൽ നിന്നും തോക്ക് തട്ടിയെടുത്താണ് ഇയാൾ അക്രമിക്ക് നേരെ വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്.