ഡിമലയാളി ഓൺലൈൻ ദിനപത്ര പ്രകാശനം ഞായറാഴ്ച
സാം മാത്യു
Saturday, April 12, 2025 5:13 PM IST
ഡാളസ്: ഡിമലയാളി ഓൺലൈൻ ദിനപത്രം ഞായറാഴ്ച പ്രകാശനം ചെയ്യും. മാധ്യമപ്രവർത്തകൻ പി.പി. ജെയിംസ് ഡാളസ് സമയം രാത്രി എട്ടിന് (ഇന്ത്യൻ സമയം ഏപ്രിൽ 14 രാവിലെ 6.30) ഔപചാരികമായി ഓൺലൈൻ പത്രം വായനയാർക്കായി സമർപ്പിക്കും.
പി.പി. ചെറിയാൻ, സണ്ണി മാളിയേക്കൽ, ബിജിലി ജോർജ്, ടി.സി. ചാക്കോ, ബെന്നി ജോൺ, അനശ്വർ മാമ്പിള്ളി, സാംമാത്യു, രാജു തരകൻ, സിജു വി. ജോർജ്, തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ. അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമിതിയാണ് ഡി മലയാളി ദിന പത്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
സൂം പ്ലാറ്റഫോമിലൂടെ പ്രകാശന കർമത്തിന് സാക്ഷികളാകുന്നതിനു വിവിധ രാജ്യങ്ങളിൽനിന്നുള്ള മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പത്രാധിപ സമിതി അറിയിച്ചു.
സൂം ഐഡി: 724 4246 6613, പാസ്കോഡ്: DM2025.