ലുമിനാരിയുടെ ലോഗോ പ്രകാശനം നടന്നു
Tuesday, March 4, 2025 10:18 AM IST
ജറുസലേം: ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇ-മാഗസിനായ ലുമിനാരിയുടെ ലോഗോ പ്രകാശനം നടന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന ലോഗോ പ്രകാശനം കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മോബിൻ മോഹൻ നിർവഹിച്ചു.
ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോറം ജനറൽ കോഓർഡിനേറ്റർ സി.ജെ. റെജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ വിജിൽ ടോമി മുഖ്യപ്രഭാഷണം നടത്തി.
എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സൽജി ഈട്ടിത്തോപ്പ്, മിനി പുളിക്കൽ, ഷിബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ആദ്യം തന്നെ മാഗസിൻ പുറത്തിറക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രവാസികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കിയിരിക്കുകയാണ് ഇമൽസ് ഫോറം എന്ന് ചുരുക്കി വിളിക്കുന്ന ഇസ്രായേൽ മലയാളി ആർട്ട് ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോം.
മാനസിക ഉല്ലാസത്തിനും അവരുടെ സർഗാത്മക കഴിവികൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമായി ഇസ്രയേൽ മലയാളി ആർട്ട്, ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോറം(ഇമൽസ് ഫോറം) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ മാഗസിൻ ആണ് "ലുമിനാരി'.