കെ.എൽ. ഗോപിയെ ആദരിച്ച് മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ
Tuesday, March 4, 2025 4:36 PM IST
ഫുജൈറ: കേരള സർക്കാർ മലയാളം മിഷൻ ഏർപ്പെടുത്തിയ മികച്ച സംഘാടകനുള്ള മലയാള ഭാഷ മയൂരം പുരസ്കാരത്തിന് അർഹനായ മലയാളം മിഷൻ യുഎഇ കോഓർഡിനേറ്ററും അക്കാദമിക് കൗൺസിൽ അംഗവുമായ കെ.എൽ.ഗോപിയെ മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ആദരിച്ചു.
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് ചേർന്ന പ്രവർത്തകയോഗത്തിൽ ചാപ്റ്റർ ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് വിത്സൺ പട്ടാഴി, വൈസ് പ്രസിഡന്റുമാരായ കെ.സി. അബുബക്കർ, ലെനിൻ ജി.കുഴിവേലി,
ചാപ്റ്റർ കോഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത്, കൺവീനർ സവിത കെ.നായർ, ജോയിന്റ് കൺവീനർ മെഹർബാൻ, ചാപ്റ്റർ മുൻ സെക്രട്ടറി മുരളിധരൻ, മുൻ പ്രസിഡന്റ് സന്തോഷ് ഓമല്ലൂർ, വിവിധ പഠന കേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് ബിജു കെ.പിള്ള, ബൈജു രാഘവൻ, വേണു ദിവാകരൻ, നദീറ എന്നിവർ ആശംസകൾ അറിയിച്ചു.
ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ ഭാഷ മയൂരം അവാർഡ് നേടിയ കെ.എൽ. ഗോപിയെ പോന്നാടയണിയിച്ച് ആദരിച്ചു. സ്നേഹാദരവിന് കെ.എൽ. ഗോപി നന്ദി പ്രകാശിപ്പിച്ചു. അനുമോദന യോഗത്തിൽ പ്രദീപ് കുമാർ സ്വാഗതവും ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ നന്ദിയും പറഞ്ഞു.
ഫുജൈറ ചാപ്റ്റർ മലയാളം മിഷന്റെ കണിക്കൊന്ന കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ നൽകിയിട്ടുള്ള ഇമെയിലിൽ പേരുകൾ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു. [email protected]