ക്യുകെഐസി വനിതാ സംഗമം സംഘടിപ്പിച്ചു
Thursday, March 6, 2025 3:14 PM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ലേഡീസ് വിംഗ് വനിതാ സംഗമം സംഘടിപ്പിച്ചു. ക്യുകെഐസി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഫാത്വിമ സിറാജ് ഷാർജ "പതിവ്രതയായ സ്ത്രീ' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
വക്റ ഏഷ്യൻ മെഡിക്കൽ സെന്റർ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലജ പള്ളിപ്പുറത്ത് ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ജൂബൈരിയ ടീച്ചർ അധ്യക്ഷത വഹിച്ച സംഗമത്തിൽ നസ്ല നിയാസ് സ്വാഗതവും നാസ്വിറ സ്വലാഹിയ്യ നന്ദിയും പറഞ്ഞു.