ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ 15 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ധു​കു​മാ​റി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​മാം മേ​ഖ​ല ക​മ്മി​റ്റി ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ദ​മാം സി​റ്റി ക​മ്മി​റ്റി ഓ​ഫി​സി​ൽ ഗോ​പ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ വ​ച്ച് മ​ധു​കു​മാ​റി​ന് ന​വ​യു​ഗ​ത്തി​ന്റെ ഉ​പ​ഹാ​രം ദമാം മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ത​മ്പാ​ൻ ന​ട​രാ​ജ​ൻ സ​മ്മാ​നി​ച്ചു.

ന​വ​യു​ഗം മേ​ഖ​ല നേ​താ​ക്ക​ളാ​യ സാ​ബു വ​ർ​ക്ക​ല, ജാ​ബി​ർ, സ​ഞ്ജു, ശെ​ൽ​വ​ൻ, ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ മ​ധു​കു​മാ​ർ 15 വ​ർ​ഷ​മാ​യി ദ​മാ​മി​ലു​ള്ള അ​ബ്ദു​ൾ ക​രീം ഹോ​ൾ​ഡിം​ഗ് എ​ന്ന ക​മ്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്.


ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഉ​ണ്ട്. ന​വ​യു​ഗം ദ​മാം സി​റ്റി ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം സാ​മൂ​ഹ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.