റംസാൻ ആസ്വാദ്യമാക്കാൻ ഗ്രാൻഡ് റംസാൻ സൂക്കുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്
അബ്ദുല്ല നാലുപുരയിൽ
Thursday, March 6, 2025 4:51 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് റംസാൻ മാസത്തിന്റെ ഭാഗമായി ഗ്രാൻഡ് റംസാൻ സൂക്ക് ഒരുക്കുന്നു. പുതിയതും ശീതീകരിച്ചതുമായ ഭക്ഷ്യ ഉത്പന്നങ്ങൾ, പഴം, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ, ആരോഗ്യ സൗന്ദര്യ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയിൽ വൻതോതിലുള്ള കിഴിവുകളാണ് ഗ്രാൻഡ് റംസാൻ സൂക്കിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്.
വ്യത്യസ്തമായ ഈന്തപ്പഴങ്ങൾ അടങ്ങിയ ഡേറ്റ്സ് ഫെസ്റ്റ്, ഫ്രൂട്സ് ഫെസ്റ്റ് എന്നിവയും അഞ്ച് കുവൈറ്റ് ദിനാർ മുതലുള്ള റംസാൻ കിറ്റുകളും തയാറാക്കി നൽകുന്നുണ്ട്. മുൻ വർഷങ്ങളിൽ വളരെ ശ്രദ്ധയാകർഷിച്ച ഇഫ്താർ ബോക്സുകൾ വളരെ മിതമായ നിരക്കിൽ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ എല്ലാ സ്റ്റോറുകൾ വഴിഴും മുൻകൂട്ടി ഓർഡർ സ്വീകരിച്ചു വിതരണം ചെയ്യുന്നുണ്ട്.

ഓർഡർ ചെയ്യുന്നതിന് ഗ്രാൻഡ് ഹൈപ്പർ മൊബൈൽ അപ്ലിക്കേഷൻ, വെബ്സൈറ്റ്, വാട്സ്ആപ് (60639219) എന്നിവ ഉപയോഗപ്പെടുത്താം. കുവൈറ്റിലെ നിലവിലുള്ള തണുത്ത കാലാവസ്ഥ മാനിച്ചു ശൈത്യകാല ഉത്പന്നങ്ങളിൽ ബയ് ടു ഗെറ്റ് ടു ഓഫറും തെരഞ്ഞെടുത്ത വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 70 ശതമാനം വരെ കിഴിവുകളും നൽകുന്നുണ്ട്.
"യാ ഹാല' ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വെറും 10 കെഡി ചെലവഴിക്കുമ്പോൾ എട്ട് ദശലക്ഷം കെ ഡി മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരം കൈ വരുന്നു.