കേരള സോഷ്യൽ സെന്റർ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു
അനിൽ സി. ഇടിക്കുള
Saturday, March 8, 2025 10:17 AM IST
അബുദാബി: കെഎസ്സി ബാലവേദിയും ശക്തി ബാലസംഘവും മലയാളം മിഷൻ കൂട്ടുകാരും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാലവേദിയും സംയുക്തമായി കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാഭായ്, ബാല സാഹിത്യകാരൻ ഇ. ജിനൻ എന്നിവർ നേതൃത്വം നൽകി. കെഎസ്സി ബാലവേദി പ്രസിഡന്റ് മനസ്വിനി അധ്യക്ഷത വഹിച്ചു.

കെഎസ്സി പ്രസിഡന്റ് ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് ശങ്കർ, എമിരേറ്റ്സ് ക്യാപ്റ്റൻ ഫയർ ആൻഡ് സേഫ്റ്റി മാനേജിംഗ് ഡയറക്ടർ ശ്രീജിത്ത്, ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി വൈസ് പ്രസിഡന്റ് പ്രീത നാരായണൻ, മലയാളo മിഷന് വിദ്യാര്‍ഥിനീ നവമി കൃഷ്ണ,

മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ, ശക്തി കലാവിഭാഗം അസി. സെക്രട്ടറി സൈനുദ്ധീൻ, ബാലവേദി കോഓർഡിനേറ്റർ സ്മിത, സെക്രട്ടറി നൗർബീസ് നൗഷാദ്, എക്സിക്യൂട്ടീവ് അംഗം സായ് മാധവ് എന്നിവർ ആശംസകൾ നേർന്നു.