മലയാളി വെടിയേറ്റ് മരിച്ച സംഭവം; മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇടപെടലുമായി വി. മുരളീധരൻ
Tuesday, March 4, 2025 5:08 PM IST
തിരുവനന്തപുരം: ജോര്‍ദാനിൽ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ച തുന്പ സ്വദേശി തോമസ് ഗബ്രിയേൽ പേരേരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടൽ.
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോട് വി. മുരളീധരൻ അഭ്യർഥിച്ചു. തോമസ് ഗബ്രിയേല്‍ പെരേരയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയാണ് മുരളീധരൻ എസ്. ജയശങ്കറുമായി സംസാരിച്ചത്.