അമേരിക്കയില്‍ വിമാനത്തിനു തീപിടിച്ചു; ആളപായമില്ല
Friday, March 14, 2025 1:32 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിനു തീപിടിച്ചു. വിമാനം പറന്നിറങ്ങിയ ഉടനായിരുന്നു തീ പടർന്നത്. 172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും സംഭവസമയം വിമാനത്തിലുണ്ടായിരുന്നു.
യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കിയതിനാൽ ആളപായമൊഴിവായി. പ്രദേശിക സമയം വൈകുന്നേരം 6.15ഓടെയായിരുന്നു സംഭവം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് സി38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്.
മുഴുവന്‍ പേരെയും വിമാനത്തില്‍നിന്നു സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണു ഡെന്‍വറിലേത്. ഈ വിമാനത്താവളത്തില്‍നിന്നു ശരാശരി 1,500 വിമാനങ്ങളാണു ദിവസേനെ പറന്നുയരാറുള്ളത്.