കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം
Friday, October 18, 2024 7:28 AM IST
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡന്‍റ്​ ഹ​ഫീ​സ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, സ​തീ​ഷ് ഓ​മ​ല്ലൂ​ർ, ര​ഞ്ജി​നി മ​നോ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ്ര​ധി​നി​ധി സ​മ്മ​ള​ന​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജി​ജു ഐ​സ​ക് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.


പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും കേ​ന്ദ്ര സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ സ്വാ​ഗ​ത​വും യൂ​ണി​റ്റ് ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ഗോ​പി​ക അ​ജ​യ് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളായി സെ​ക്ര​ട്ട​റി ജി​ജു ഐ​സ​ക്, പ്ര​സി​ഡ​ന്റ് ഹ​ഫീ​സ് ബ​ഷീ​ർ, ട്ര​ഷ​റ​ർ സ​തീ​ഷ് കു​മാ​ർ എന്നിവരെ തെരഞ്ഞെടുത്തു.