ഐ​ഐ​സി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി
Friday, October 11, 2024 4:13 PM IST
അനിൽ സി.ഇ‌ടിക്കുള
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി "മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2' ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബാ​വാ ഹ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെന്‍റ​ർ സീ​നി​യ​ർ മെ​മ്പ​ർ പ​ള്ളി​ക്കാ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സി​നു​ള്ള ഉ​പ​ഹാ​രം ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.പി.കെ. ​അ​ബ്ദു​ല്ല കൈ​മാ​റി.




അ​ബു​ദാ​ബി കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ് മാ​ട്ടൂ​ൽ, ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി. ​കെ. അ​ബ്ദു​ൽ​സ​ലാം, സെന്‍റ​ർ ആ​ക്ടിംഗ് സെ​ക്ര​ട്ട​റി സി.​സ​മീ​ർ, ഹാ​ഷിം ഹ​സ​ൻ​കു​ട്ടി, മ​ശ്ഹൂ​ദ് നീ​ർ​ച്ചാ​ൽ, സി.കെ. ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.