പാ​ർ​ട്ടി​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ മു​ന്നി​ൽ നി​ന്ന് പ്ര​തി​രോ​ധി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി: ഖ​സീം പ്ര​വാ​സി സം​ഘം
Friday, October 11, 2024 1:14 PM IST
ബു​റൈ​ദ: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ദി​നം ഖ​സീം പ്ര​വാ​സി സം​ഘം ആ​ച​രി​ച്ചു. ബു​റൈ​ദ​യി​ലെ കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മ​റ്റി അം​ഗം മു​ത്തു കോ​ഴി​ക്കോ​ട് കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സ്ഥാ​നം നി​ര​ന്ത​ര​മാ​യ വേ​ട്ട​യ്ക്കു വി​ധേ​യ​മാ​യ സ​മ​യ​ത്തെ​ല്ലാം മു​ന്നി​ൽ നി​ന്ന് പ്ര​തി​രോ​ധി​ച്ച​വ​രി​ലൊ​രാ​ളാ​യി​രു​ന്നു കോ​ടി​യേ​രി.

പാ​ർ​ട്ടി ശ​ത്രു​ക്ക​ളോ​ട് ക​ർ​ക്ക​ശ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ​വ​രെ​യും ചേ​ർ​ത്ത് പി​ടി​ച്ച് സം​യ​മ​ന​ത്തോ​ടെ​യും സൗ​മ​ന​സ്യ​ത്തോ​ടെ​യും ഇ​ട​പെ​ടു​ന്ന ശീ​ലം എ​ന്നും മു​റു​കെ​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​രേ​ഷ്ബാ​ബു മാ​ന​ന്ത​വാ​ടി അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പാ​ല​ക്കാ​ട്‌, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ദി​നേ​ശ് മ​ണ്ണാ​ർ​ക്കാ​ട്, വി​വി​ധ ഏ​രി​യ - യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.