റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു
Friday, October 4, 2024 12:31 PM IST
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യുകയായിരുന്നു.

തി​രു​വ​ന്ത​പു​രം വ​ഞ്ചി​യൂ​ർ(​ആ​റ്റി​ങ്ങ​ൽ) ക​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ് വി​ജ​യ​കു​മാ​ർ. ജോ​ലി ക​ഴി​ഞ്ഞ് റൂ​മി​ൽ വി​ശ്ര​മി​ക്ക​വേ രാ​ത്രി​യി​ൽ നെ​ഞ്ചുവേ​ദ​ന​യെ തു​ട​ർ​ന്ന് എ​ക്സി​റ്റ് 9ലെ ​ആ​സ്ട്ര സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.


കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും ക​മ്പ​നി അ​ധി​കൃ​ത​രും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ഭാ​ര്യ: ഷീ​ല (അ​മ​ൽ ഹോ​സ്പി​റ്റ​ൽ ആ​റ്റി​ങ്ങ​ൽ). മ​ക്ക​ൾ വി​ഷ്ണു മാ​ള​വി​ക.