പ്ര​വാ​സി​ക​ൾ​ക്കാ​യി കെ​എ​സ്എ​ഫ്ഇ നി​ക്ഷേ​പ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, October 8, 2024 12:48 PM IST
റി​യാ​ദ്: പ്ര​വാ​സി​ക​ൾ​ക്കാ​യി കെ​എ​സ്എ​ഫ്ഇ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ കെ​എ​സ്എ​ഫ്ഇ ഡ്യു​വോ​യു​ടെ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

റി​യാ​ദി​ലെ ഹോ​ട്ട​ൽ ഹോ​ളി​ഡേ ഇ​ൻ അ​ൽ ക്വൈ​സ​റി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്.​കെ. സ​നി​ൽ, കെ​എ​സ്എ​ഫ്ഇ ഡ​യ​റ​ക്ട​ർ എം.​സി. രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


കെ​എ​സ്എ​ഫ്ഇ പ്ര​വാ​സി​ച്ചി​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്.