യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചു; വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് 19.45 കോ​ടി രൂ​പ പി​ഴ
Thursday, October 10, 2024 1:35 PM IST
റി​യാ​ദ്: യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് സൗ​ദി സി​വി​ൽ എ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​ഥോ​റി​റ്റി പി​ഴ ചു​മ​ത്തി. സി​വി​ൽ എ​വി​യേ​ഷ​ൻ നി​യ​മം, എ​ക്സി​ക്യൂ​ട്ടീ​വ് ച​ട്ട​ങ്ങ​ൾ, അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച ക​മ്പ​നി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മെ​തി​രേ 19.45 കോ​ടി രൂ​പ​യു​ടെ പി​ഴ​യാ​ണ് ചു​മ​ത്തി​യ​ത്.


ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ലെ ക​ണ​ക്കാ​ണ് അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട​ത്. ആ​കെ 197 നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​യി​ൽ​നി​ന്ന് പെ​ർ​മി​റ്റ് ല​ഭി​ക്കാ​തെ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച നാ​ല് വ്യ​ക്തി​ക​ൾ​ക്ക് 5,58,928 രൂ​പ​യു​ടെ പി​ഴ വി​ധി​ച്ചു.