ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ഓ​ണാ​ഘോ​ഷം: മെ​ഗാ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ് കോ​മ​ഡി ഷോ ​വെ​ള്ളി​യാ​ഴ്ച
Friday, October 11, 2024 10:23 AM IST
അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ പൊ​ന്നോ​ണം-2024 വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഐ​എ​സ്‌​സി റൂ​ഫ് ടോ​പ്പി​ലാ​ണ് മെ​ഗാ മ്യൂ​സി​ക്ക​ല്‍ ആ​ൻഡ് കോ​മ​ഡി ഷോ ​അ​ര​ങ്ങേ​റു​ക.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍, ഗാ​യ​ക​ന്‍ അ​ഫ്‌​സ​ല്‍ ഇ​സ്മാ​യി​ല്‍, അ​ഖി​ല ആ​ന​ന്ദ്, പ്ര​ണ​വം ശ​ശി, ക​ബീ​ര്‍, ഫ​ര്‍​ഹാ​ന്‍ ന​വാ​സ്, ശ്രീ​ജി​ത്ത് പെ​രു​മ​ന തു​ട​ങ്ങി​യ​വ​ര്‍ ഷോ ​ന​യി​ക്കും. വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ഐ​എ​സ്‌​സി ആ​ഘോ​ഷി​ക്കു​ന്ന​ത്.


പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും 02-6730066 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഐ​എ​സ്‌​സി പ്ര​സി​ഡന്‍റ് എം. ജ​യ​റാം റാ​യ്, ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ശ്രീ​ധ​ര​ന്‍, എ​ന്‍റ​ര്‍​ടൈ​ന്‍​മെന്‍റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ ആ​ന്‍​ഡ്രു വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ ദി​നേ​ഷ് പൊ​തു​വാ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.