കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​കി​ത്സാ​ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, October 11, 2024 11:47 AM IST
ജഗത്.കെ
റി​ഫ: അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ മെ​മ്പ​റും കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ അ​നീ​ഷ് കു​മാ​റി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി സ​മാ​ഹ​രി​ച്ച ചി​കി​ത്സാ​ധ​ന​സ​ഹാ​യം കൈ​മാ​റി.

കെ​പി​എ റി​ഫ ഏ​രി​യ അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച സ​ഹാ​യ​വും കെ​പി​എ ചാ​രി​റ്റി ധ​ന​സ​ഹാ​യ​വും ചേ​ർ​ത്ത് കൈ​മാ​റി​യ രേ​ഖ കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ, ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​ജീ​വ് ആ​യൂ​രി​നു ന​ൽ​കി.


സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, അ​നി​ൽ​കു​മാ​ർ, കോ​യി​വി​ള മു​ഹ​മ്മ​ദ്, റി​ഫ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ്‌​കു​മാ​ർ, സാ​ജ​ൻ നാ​യ​ർ, ജ​മാ​ൽ കോ​യി​വി​ള, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.