കേ​ളി ഫു​ട്‌​ബോ​ൾ: സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്താ​ഴ്ച
Friday, October 11, 2024 12:29 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്‌ "മി​ന - കേ​ളി സോ​ക്ക​ർ 2024' ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്താ​ഴ്ച ന​ട​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന വാ​ശി​യേ​റി​യ ക്വാ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ്സി, ലാ​ന്‍റേ​ൺ എ​ഫ്സി, റി​യ​ൽ കേ​ര​ള എ​ഫ്സി, അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് എ​ന്നി​വ​ർ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്നു.

ക്വാ​ട്ട​ർ ഫൈ​ന​ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്യൂ​ച്ച​ർ മൊ​ബൈ​ലി​റ്റി യൂ​ത്ത് ഇ​ന്ത്യ എ​ഫ്സി​യും ഫെ​ഡ് ഫൈ​റ്റ​ർ​സ് റി​യാ​ദും ത​മ്മി​ൽ മാ​റ്റു​ര​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യൂ​ത്ത് ഇ​ന്ത്യ വി​ജ​യി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യു​ടെ പ​ത്താം മി​നിറ്റി​ൽ യൂ​ത്ത് ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ഖി​ൽ ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ചു.

നു​ഫൈ​ൽ നേ​ടി​യ മ​നോ​ഹ​ര​മാ​യ ഗോ​ളി​ലൂ​ടെ യൂ​ത്ത് ഇ​ന്ത്യ സെ​മി ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ചു. മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി​യും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ക​ളി​യും പ​രി​ഗ​ണി​ച്ച് യൂ​ത്ത് ഇ​ന്ത്യ​ൻ താ​രം ഷാ​മി​ൽ സ​ലാ​മി​നെ ന​ല്ല ക​ളി​ക്കാ​ര​നാ​യി തെര​ഞ്ഞെ​ടു​ത്തു.

വി​ർ​ച്വ​ൽ സൊ​ലൂ​ഷ്യ​ൻ ലോ​ജി​സ്‌​റ്റി​ക് സു​ലൈ എ​ഫ്സി - ​അ​ൽ ഹ​വാ​സിം സ്വീ​റ്റ്‌​സ് ലാ​ന്‍റേ​ൺ എ​ഫ്സി​യും ത​മ്മി​ൽ മാ​റ്റു​ര​ച്ച ര​ണ്ടാ​മ​ത്തെ മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.



പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ നേ​ടി ലാ​ന്‍റേ​ൺ എ​ഫ്സി ​സെ​മി​യി​ൽ ക​ട​ന്നു. ക​ളി​യി​ലെ കേ​മ​നാ​യി ലാ​ന്‍റേ​ൺ എ​ഫ്സി ​താ​രം ആ​ദി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

കാന്‍റി​ൽ നൈ​റ്റ് ട്രെ​യ്‌​ഡേ​ഴ്സിംഗ് ക​മ്പ​നി റി​യ​ൽ കേ​ര​ള എ​ഫ്സി​യും റെ​ഡ്സ്റ്റാ​റും എ​ഫ്സി​യും ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​ന് റി​യ​ൽ കേ​ര​ള എ​ഫ്‌ സി ​വി​ജ​യി​ച്ചു.

ക​ളി അ​വ​സാ​നി​ക്കാ​ൻ ര​ണ്ട് മി​നിറ്റ്​ ബാ​ക്കി​യി​രി​ക്കെ​യാ​ണ് റി​യ​ൽ കേ​ര​ള​യു​ടെ ന​ജീ​ബ് മ​നോ​ഹ​ര​മാ​യ ഗോ​ൾ നേ​ടിയ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും ന​ജീ​ബി​നെ​യാ​യി​രു​ന്നു.

അ​ൽ​ഖ​ർ​ജ്‌ നൈ​റ്റ് റൈ​ഡേ​ഴ്സ്‌ റി​യാ​ദ് ബ്ലാ​സ്റ്റേ​ഴ്സും ഡ​ബ്ല്യുഎംഎ​ഫ് അ​ൽ​ഖ​ർ​ജും ത​മ്മി​ൽ മാ​റ്റു​ര​ച്ച നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് വി​ജ​യം ക​ര​സ​സ്ഥ​മാ​ക്കി.

നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു​വേ​ണ്ടി മൂ​ന്നാം ന​മ്പ​ർ താ​രം ഷി​ബി​നും അ​ഞ്ചാം ന​മ്പ​ർ താ​രം റാ​ഷീ​ക്കും ഒ​രോ ഗോ​ൾ വീ​തം നേ​ടി. അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് താ​രം റാ​ഫി​യെ​യാ​ണ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെര​ഞ്ഞെ​ടു​ത്ത​ത്.

സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ പ​ത്തി​ന് ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ്സി - ​ലാ​ന്‍റേ​ൺ എ​ഫ്സി​യേ​യും റി​യ​ൽ കേ​ര​ള എ​ഫ്സി - ​അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​യും നേ​രി​ടും.