എംഡിഎംഎയുമായി യുവാവ് പിടിയിൽ
1585434
Thursday, August 21, 2025 7:06 AM IST
ചിറ്റൂർ: അഞ്ചാംമൈലിൽ 3.16 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് കുന്നത്തൂർമേട് എംആർ നഗർ കോളനി ജമീലാ മൻസിലിൽ എ. സനൂപ് (29) ആണ് അറസ്റ്റിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, ചിറ്റൂർ പോലീസ് എന്നിവരുടെ സംയുക്ത വാഹനപരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് ഇയാൾ കുടുങ്ങിയത്.
ൊ സുഹൃത്തുക്കളിൽനിന്നും ലഭിച്ച ലഹരിവസ്തു ഇയാൾ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു. എസ്ഐ രമേഷ്, എഎസ്ഐ പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് നിഖിൽ, ഡാൻസാഫ് സംഘവുമാണ് വാഹന പരിശോധ നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.