മേഴ്സി കോളജിൽ അര്‍ണോസ് പാതിരി ചെയർ തുടങ്ങി
1585005
Wednesday, August 20, 2025 1:14 AM IST
പാലക്കാട്: മേഴ്സി കോളജിൽ അര്‍ണോസ് പാതിരി ചെയർ ഉദ്ഘാടനം നടന്നു. അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ജോർജ് ജോസഫ് തേനാടിക്കുളം ചെയറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എൻ.എം. ലവ്ലി അധ്യക്ഷയായിരുന്നു.
ഗവ. വിക്ടോറിയ കോളജ് മലയാളം അധ്യാപിക ഡോ. സുഷമകുമാരി മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ജിൽസ തെരേസ്, സിസ്റ്റർ പ്രഭ തെരേസ്, ഫാ. ജോസ് തച്ചിൽ, ഇ.ടി. ഷൈനി എന്നിവർ സംസാരിച്ചു.
മലയാളഭാഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയ ജർമൻ മിഷണറിയായ അർണോസ് പാതിരിയുടെ പേരിൽ ആരംഭിക്കുന്ന പഠനഗവേഷണ ഉദ്യമത്തിലൂടെ അക്കാദമികവും അല്ലാത്തതുമായ പ്രവർത്തനങ്ങളാണ് ലക്ഷ്യംവച്ചിരിക്കുന്നത്.