വീടുകളിലെത്തി രോഗികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് സി.കെ. രാജേന്ദ്രനും സംഘവും
1585003
Wednesday, August 20, 2025 1:14 AM IST
വടക്കഞ്ചേരി: വീടുകളിൽ രോഗികളായി കഴിയുന്നവരെ നേരിട്ടുകണ്ട് ആവശ്യങ്ങൾ അന്വേഷിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ സി.കെ. രാജേന്ദ്രനും പാർട്ടി പ്രവർത്തകരും.
കിഴക്കഞ്ചേരി പഞ്ചായത്തിലെ വടക്കത്തറ, കിഴക്കഞ്ചേരി എന്നീ വാർഡുകളിൽ രോഗികളായി കഴിയുന്നവരുടെ വീടുകളിൽകയറി രോഗിയിൽ നിന്നും വിവരങ്ങൾ നേരിട്ടറിഞ്ഞായിരുന്നു സന്ദർശനങ്ങളുടെ തുടക്കം. ഒരുവാർഡിൽതന്നെ ശരാശരി 25 ൽ കൂടുതൽപേർ വീടുകളിൽ രോഗികളായി കഴിയുന്നവരുണ്ട്. ഇവർക്കെല്ലാം പാലിയേറ്റീവ് കെയർ ആവശ്യമുള്ളവരാണ്.
രോഗികളുടെ ആവശ്യമനുസരിച്ച് വിവിധയിനം ബെഡുകളും വീൽചെയറുകൾ, വാക്കറുകൾ തുടങ്ങിയവ വാർഡുകളിലെ ഇഎംഎസ് പാലിയേറ്റീവ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്. കൂടുതലായി എന്തെങ്കിലും ആവശ്യമുള്ളവർക്ക് അതുകൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയാണ് സി.കെ. രാജേന്ദ്രൻ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ സന്ദർശനം നടക്കുന്നത്. എൻ. രാമകൃഷ്ണൻ, റോബിൻ പൊന്മല , എം. അശോകൻ, സുദേവൻ, വി. സുരേഷ്, ലക്ഷ്മി എന്നിവരും ഭവന സന്ദർശനത്തിനുണ്ടായിരുന്നു.