നവീകരിച്ച പാതയിൽ കേബിളിടാൻ കുഴിയെടുത്തതിൽ പ്രതിഷേധം
1585427
Thursday, August 21, 2025 7:06 AM IST
വണ്ടിത്താവളം: ഒരു കോടി രൂപ ചെലവഴിച്ച് വണ്ടിത്താവളം ടൗണിൽ റോഡ് നവീകരണം നടത്തിയത് സ്വകാര്യ മൊബൈൽ കേബിളിടാൻ കുഴിയെടുത്ത് നശിപ്പിക്കുന്നതായി യാത്രക്കാരുടെ പരാതി. വണ്ടിത്താവളം പള്ളിമൊക്ക് മുതൽ ബസ് സ്റ്റാൻഡ് വരെയാണ് റോഡിന്റെ വടക്കുഭാഗത്ത് നവീകരണ പ്രവർത്തനം നടന്നത്.
യാത്രക്കാർക്കും ഈ സ്ഥലത്തു പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും നടന്നുപോവാൻ നടപ്പാതയും നിർമിച്ചിരുന്നു. റോഡിന്റെ വടക്കുഭാഗത്ത് കേബിളിടാൻ സൗകര്യം ഉണ്ടായിരുന്നിട്ടും അത് ഒഴിവാക്കിയാണ് തെക്കുഭാഗത്തു കൂടി ഭൂഗർഭകേബിൾ നിർമാണ ജോലികൾ നടന്നുവരുന്നത്. കേബിൾ സ്ഥാപിച്ചു കഴിഞ്ഞാൽ ഉടൻ ടാറിംഗ് നടത്തി പാത പൂർവസ്ഥിതിയിൽ സഞ്ചാര യോഗ്യക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.