ലോക കൊതുകുദിനം ജില്ലാതല ഉദ്ഘാടനം
1585433
Thursday, August 21, 2025 7:06 AM IST
തൃത്താല: ലോക കൊതുകുദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അഡ്വ.വി.പി. റജീന നിര്‍വഹിച്ചു.
ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുകള്‍ പരത്തുന്ന വിവിധ രോഗങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കൊതുകുദിനം ആചരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര് വിദ്യ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ പി.വി. സാജന് കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന് അധ്യക്ഷനായി.
ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഖലീല്‍ മാജിദ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന, ബയോളജിസ്റ്റ് സി.കെ. മനോജ് കുമാര്‍ എന്നിവർ പ്രസംഗിച്ചു.