കുടുംബശ്രീയുടെ ഓണസദ്യ ഇനി വീട്ടുപടിക്കലെത്തും
1585013
Wednesday, August 20, 2025 1:14 AM IST
പാലക്കാട്: തിരക്കുകൾക്കിടയിൽ ഓണസദ്യ ഒരുക്കാൻ സമയം ലഭിക്കാത്തവർക്ക് ഇത്തവണ കുടുംബശ്രീ ഓണസദ്യ ഓർഡർ ചെയ്യാം. കുടുംബശ്രീയുടെ മികച്ച കഫെ യൂണിറ്റുകൾ ഇത്തവണ ഓർഡർ അനുസരിച്ച് ഓണസദ്യ ഒരുക്കാൻ തയാറായിക്കഴിഞ്ഞു.
ഓർഡർ ചെയ്യുന്നതിന് അനുസരിച്ച് മിതമായ നിരക്കിൽ ഓണസദ്യ യൂണിറ്റുകൾ ലഭ്യമാക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മുപ്പതോളം കുടുംബശ്രീ കഫേ യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കുന്നത്. ഉപഭോക്താക്കളുടെ ഓർഡറുൾ സ്വീകരിച്ചു തുടങ്ങി.രണ്ടുദിവസം മുമ്പ് ബുക്കുചെയ്യണം. ചോറ്, അവിയൽ, സാമ്പാർ, പപ്പടം, അച്ചാർ, പച്ചടി, കിച്ചടി, പായസം, ചിപ്സ്, ശർക്കര വരട്ടി, പുളിയിഞ്ചി, കാളൻ, രസം, മോര് തുടങ്ങി വാഴയില വരെ ലഭ്യമാകും.
ആവശ്യക്കാരുടെ താത്പര്യം അനുസരിച്ച് വിഭവങ്ങൾ തെരഞ്ഞെടുക്കാനും എത്ര ഇനം വേണമെന്ന് തീരുമാനിക്കാനും സാധിക്കും. പോക്കറ്റ് മാർട്ട്, ഓണക്കിറ്റുകൾ തുടങ്ങിയവയ്ക്ക് പുറമെയാണ് കുടുംബശ്രീയുടെ കഫെ യൂണിറ്റുകൾ ഓണസദ്യ തയാറാക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് : പല്ലശ്ശന -9961204035, പെരിങ്ങോട്ടുകുറിശ്ശി - 9744346963, ഷൊര്‍ണൂര്‍ - 9645816055, വടവന്നൂര്‍ - 9744546107, വിളയൂര്‍ - 7356984290, കൊഴിഞ്ഞാമ്പാറ- 9497387895, പെരുവെമ്പ് - 9562010045, കാരകുറിശ്ശി - 9544323860, ഷോളയൂര്‍ - 8086584559, പൂക്കോട്ട്കാവ്- 9745511432, വെള്ളിനേഴി- 9747730588, കരിമ്പുഴ - 9496495005, കടമ്പഴിപ്പുറം - 8289825337, ശ്രീകൃഷ്ണപുരം - 9526608257, പാലക്കാട് നോര്‍ത്ത്- 9497132975, കേരളശ്ശേരി- 6235455957, വണ്ടാഴി - 9961012026, കുഴല്‍ മന്ദം - 9895946819, വാണിയംകുളം - 9605677483, അനങ്ങനടി - 9645211389, ഒറ്റപ്പാലം - 9995478497, മലമ്പുഴ -8606499437, തൃത്താല - 9048297575, കരിമ്പ - 9744587159.