മാര്യപ്പാടത്ത് വീട് തകർന്നുവീണ് രണ്ടുപേർക്കു പരിക്ക്
1584714
Tuesday, August 19, 2025 12:08 AM IST
വടക്കഞ്ചേരി: കനത്ത മഴയിൽ കിഴക്കഞ്ചേരി മാര്യപ്പാടത്ത് വീട് തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്.
മാര്യപ്പാടം ചന്ദ്രന്റെ മക്കളായ നിഖിൽ (23), അഭിലാഷ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സക്കു വിധേയമാക്കി. കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര ഒന്നാകെ തകരുകയായിരുന്നു.
ഇഷ്ടികയും മറ്റും വീണാണ് ഇരുവർക്കും പരിക്കേറ്റത്. അപകടസമയത്ത് ചന്ദ്രന്റെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.