അച്ഛനെയും മകനെയും വീട്ടില്‍കയറി അക്രമിച്ചെന്നു പരാതി
1584716
Tuesday, August 19, 2025 12:08 AM IST
പട്ടാമ്പി: അച്ഛനെയും മകനെയും രാത്രി വീട്ടില്‍കയറി അക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി പതിനൊന്നിനു പട്ടാമ്പി കല്പക സ്വദേശി കൊപ്പത്ത് പാറമ്മല്‍ വീട്ടില്‍ ഷാഹിദിനു നേരെയാണ് അക്രമണമുണ്ടായത്.
പടിഞ്ഞാറങ്ങാടി സ്വദേശികളായ ഷാജഹാന്, നിഷാദ് എന്നിവര്‍ മര്‍ദിച്ചതായാണ് പരാതി. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ഷാഹിദിന് വലിയ ചുറ്റികകൊണ്ട് അടിച്ചെന്നു പരാതിയിലുണ്ട്.
ഷാഹിദിന്റെ തലയില്‍ അഞ്ച് സ്റ്റിച്ചുണ്ട്. വീട്ടിലുണ്ടായിരുന്ന ഷാഹിദിന്റെ ഒന്‍പതു വയസുകാരനായ മകനുനേരയും കൈയ്യേറ്റമുണ്ടായി. കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും തള്ളുകയും ചെയ്തുവെന്നും സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ഷാഹിദും മകനും പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് കേസെടുക്കുകയും പിന്നീട് ഷാജഹാനെയും നിഷാദിനെയും അറസ്റ്റുചെയ്തു.