വിജയശ്രീ കോ-ഓർഡിനേറ്റർമാർക്കു ശില്പശാല നടത്തി
1585008
Wednesday, August 20, 2025 1:14 AM IST
ശ്രീകൃഷ്ണപുരം: മണ്ണാർക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാതല വിജയശ്രീ കോ- ഓർഡിനേറ്റർമാരുടെ ശില്പശാല ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി.
ഡയറ്റ്, പാലക്കാട് ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല നടന്നത്.
ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിജു തോമസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ. ഷാബിറടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) പ്രിൻസിപ്പൽ ഡോ.പി. ശശിധരൻ ആമുഖപ്രഭാഷണം നടത്തി. വിജയശ്രീ ജില്ലാ കോ- ഓഡിനേറ്റർ ടി. ജയപ്രകാശ്, മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യസ ഓഫീസർ കെ. ഗീതാകുമാരി, വേണു പുഞ്ചപ്പാടം, ഡയറ്റ് ഫാക്കൽറ്റി കെ.വി. രാധ, വിദ്യാഭ്യാസ ജില്ലാ കോ- ഓഡിനേറ്റർമാർ, വിജയശ്രീ ജില്ലാ കോർകമ്മിറ്റി പ്രതിനിധികൾ, മണ്ണാർക്കാട്, ഒറ്റപ്പാലം എന്നീ വിദ്യാഭ്യാസ ജില്ലകളിലെ 85 വിദ്യാലയങ്ങളിൽ നിന്നുള്ള വിജയശ്രീ കോ- ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.