സർക്കാർസേവനങ്ങളിലെ പരിഷ്കാരങ്ങൾ സ്വാഗതാർഹം: നിഖിൽ കൊടിയത്തൂർ
1585418
Thursday, August 21, 2025 7:06 AM IST
പാലക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങളും സംരംഭകർക്കും വ്യവസായികൾക്കും ആവശ്യമായ ലൈസൻസുകളും ത്വരിതഗതിയിൽ ലഭ്യമാക്കാനുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് പീപ്പിൾ റെസ്പോണ്സിബിൾ ഓർഗനൈസേഷൻ ഫോർ അർബൻ ഡെവലപ്പ്മെന്റ് (പ്രൗഡ്) ചെയർമാൻ നിഖിൽ കൊടിയത്തൂർ പറഞ്ഞു.
സംസ്ഥാനത്ത് നിലനിന്നിരുന്ന വികലമായ നടപടിക്രമങ്ങൾ പിൻവലിച്ചതിലൂടെ ജനങ്ങൾക്ക് ആശ്വാസകരവും ഉപകാരപ്രദവുമായ സാഹചര്യം സംജാതമായിരിക്കുകയാണെന്നും ലൈസൻസ് സന്പ്രദായത്തിലെ ഉദാരവത്കരണം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.