ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പരിശീലനം
1585007
Wednesday, August 20, 2025 1:14 AM IST
പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മീഷന് സംഘടിപ്പിക്കുന്ന ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം കൊടുമ്പ് പഞ്ചായത്തിലെ കനല് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.
പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ടി.സി. ജലജമോള്‍ നിര്‍വഹിച്ചു.
ബാലാവകാശ കമ്മീഷന് അംഗം കെ.കെ. ഷാജു, സൈക്യാട്രിസ്റ്റ് സ്റ്റെല്ല കുര്യന്, സൈബര്‍ വിംഗ് സബ്ഇന്‍സ്പെക്ടര്‍ അറുമുഖന് എന്നിവര്‍ ക്ലാസുകളെടുത്തു. സംസ്ഥാന വ്യാപകമായി നല്കുന്ന പരിശീലനത്തിന്റെ ഒന്നാംഘട്ടത്തിനാണ് ജില്ലയില്‍ തുടക്കമായത്.
പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആര്. രമ, ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം സിസിലി ജോസഫ്, അധ്യാപകര്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.