കത്തോലിക്ക കോൺഗ്രസ് വഞ്ചനദിനാചരണം
1584718
Tuesday, August 19, 2025 12:08 AM IST
മംഗലംഡാം: കാർഷിക മേഖലയോടും കർഷകരോടുമുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ചിങ്ങംഒന്ന് കർഷക വഞ്ചനാദിനമായി ആചരിച്ചു.
സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം നൽകാതെ കർഷകരെ കടക്കെണിയിലാക്കുന്നതിനെതിരേയും വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കണ്ടെത്താത്തതിലുമായിരുന്നു പ്രതിഷേധം.
മംഗലംഡാമിൽ കത്തോലിക്ക കോൺഗ്രസ് ഫൊറോന സമിതി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ പൊതുയോഗവും നടത്തി. ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് ബെന്നി ജോസഫ് മറ്റപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകളം മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സമിതിഅംഗം ജിജോ അറക്കൽ, രൂപത സെക്രട്ടറി സേവ്യർ കലങ്ങോട്ടിൽ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു മുളമ്പള്ളിൽ, ബെന്നി വലിയ മർത്താങ്കൽ എന്നിവർ പ്രസംഗിച്ചു.