കെഎച്ച്ആർഎ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1585424
Thursday, August 21, 2025 7:06 AM IST
മണ്ണാർക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് ഓഫീസ് കോടതിപ്പടി ക്യാപിറ്റൽ പ്ലാസയിൽ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ മരണാനന്തര സഹായ നിധി, കെഎച്ച്ആർഎ സുരക്ഷാ പദ്ധതിയിൽ അംഗമായവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് സി. സന്തോഷ് നിർവഹിച്ചു.
യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠനത്തിന് അർഹത നേടിയ കുട്ടികളെ ജില്ലാ സെക്രട്ടറി ഫസലുൽ റഹ്മാൻ ആദരിച്ചു. പഞ്ചഗുസ്തി മത്സര വിഭാഗത്തിൽ സംസ്ഥാന ദേശീയ അംഗീകാരങ്ങൾ നേടിയ ആര്യയെ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ ട്രഷറർ സുബൈർ പട്ടാമ്പി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. സഫീർ, യുണിറ്റ് ട്രഷറർ എം. മിൻഷാദ്, ജയൻ ജ്യോതി, ഭാരവാഹികളായ കെ. നാസർ, പി. കരീം, ടി.കെ. സിദ്ദിക്ക്, ഷാജഹാൻ, റസാക്ക്, സബിത പ്രസംഗിച്ചു.