സ്മൈൽ ഭവനപദ്ധതി വീടുകളുടെ തറക്കല്ലിടൽ നടത്തി
1584719
Tuesday, August 19, 2025 12:08 AM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യും ഇൻഡൽ മണിയും ചേർന്ന് ഒരുക്കുന്ന ഭവനപദ്ധതി സ്മൈലിന്റെ ആദ്യഘട്ടത്തിൽ 20 വീടുകൾ നിർമിച്ചുനൽകും. 575 ചതുരശ്രഅടി വരെയുള്ള വീടുകളാണ് നിർമിച്ചു നൽകുന്നത്. ആദ്യഘട്ടത്തിൽ 5 വീടുകളുടെ തറക്കല്ലിടൽ കർമം നിർവഹിച്ചു. ചലച്ചിത്രതാരം ആസിഫ് അലി തറക്കല്ലിടൽ ഉദ്ഘാടനം ചെയ്തു. മാത്തൂർ പഞ്ചായത്തിലെ കിഴക്കേക്കരയിലുള്ള സുകന്യക്കും കുടുംബത്തിനും നൽകുന്ന വീടിന്റെ തറക്കല്ലിടലാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണാടിയിൽ ഇന്റൽ ഗ്രൂപ്പ് ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണനും മാത്തൂർ ഇടക്കാട്ടുപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യും പിരായിരി മോഴിപുലത്ത് എസ്പി രാജേഷ് കുമാറും തിരുനെല്ലായിൽ വി.കെ. ശ്രീകണ്ഠൻ എംപി ഓൺലൈനായും വീടുകളുടെ തറക്കല്ലിടൽ നടത്തി. ജനുവരിയിൽ താക്കോൽ കൈമാറുവാൻ ആണ് ലക്ഷ്യമിടുന്നതെന്ന് എംഎൽഎ പറഞ്ഞു. പാലക്കാട് നിയോജകമണ്ഡലം പരിധിയിൽ താമസിക്കുന്നവർക്കാണ് വീട് നൽകുന്നത്.