ആരോഗ്യ, നേത്ര പരിശോധനാക്യാമ്പ്
1585428
Thursday, August 21, 2025 7:06 AM IST
വടക്കഞ്ചേരി: ശ്രീകുറുമ്പ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ശോഭ ഹെൽത്ത് കെയർ, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണമ്പ്ര പഞ്ചായത്ത് കാരയങ്കാട്, കൊന്നഞ്ചേരി വാർഡ് സംയുക്ത ആരോഗ്യ ജാഗ്രത സമിതി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ, നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.
കൊന്നഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തിൽനടന്ന ക്യാമ്പ് കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഡോ. ആനന്ദ് സന്തോഷ്, ഡോ. ഫാത്തിമ, വി.ഹരിദാസൻ, എം. ഉണ്ണികൃഷ്ണൻ, സി.വി. ഉണ്ണികൃഷ്ണൻ, ഡി. മണി പ്രസംഗിച്ചു.