തൃത്താല കാർഷിക കാർണിവൽ: സംഘാടകസമിതി രൂപീകരിച്ചു
1585430
Thursday, August 21, 2025 7:06 AM IST
തൃത്താല: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ തൃത്താല മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ജനകീയ കാർഷികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ചെയർപേഴ്സണും കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ കണ്‍വീനറുമായി 251 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
പടിഞ്ഞാറങ്ങാടി സാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി. ബാലചന്ദ്രൻ, ടി. സുഹറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, പട്ടിത്തറ പഞ്ചായത്ത് വൈസ് പസിഡന്റ് സെബു സദക്കത്തുള്ള, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.