കോൺട്രാക്ടേഴ്സ് അസോസിയേഷൻ യോഗം
1585419
Thursday, August 21, 2025 7:06 AM IST
കൊഴിഞ്ഞാമ്പാറ: അവ്യക്തമായ ഉത്തരവുകൾ കരാറുകാർക്കും ഉദ്യേഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കണമെന്നും പണി പൂർത്തിയായാൽ സമയബന്ധിതമായി ബില്ല് പാസാക്കി പണം നൽകണമെന്നും ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചിറ്റൂർ താലൂക്ക് കമ്മിറ്റി വാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. കൊഴിഞ്ഞാമ്പാറയിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് വി. കൃഷ്ണകുമാർ അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി കെ.സി. ജോൺ, കെ. നന്ദകുമാർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.ഇ. തങ്കച്ചൻ, സെക്രട്ടറി സച്ചിദാനന്ദൻ, സി. ശിവദാസ് എന്നിവർ പ്രസംഗിച്ചു. സംഘടനാ കുടുംബാംഗങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കു മൊമന്റോ നൽകി ആദരിച്ചു. ഭാരവാഹികൾ: സി. ശിവദാസ് -പ്രസിഡന്റ്, കെ. മനോജ്- സെക്രട്ടറി, വി. രാമചന്ദ്രൻ-ട്രഷറർ.