ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​യി​ൽ ഓ​ല​ചു​രു​ട്ടി​യും മ​ഞ്ഞ​ളി​പ്പും ഇ​ല​പ്പു​ള്ളി രോ​ഗ​വും വ്യാ​പ​കം. അ​ടി​ക്ക​ണ പ​രു​വ​ത്തി​ലാ​യ നെ​ൽ​ചെ​ടി​ക​ൾ​ക്കാ​ണ് രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്.

ഇ​തി​ന​കം ര​ണ്ടാം​വി​ള ഞാ​റ്റ​ടി​യി​ൽ തു​ട​ങ്ങി​യ മ​രു​ന്നു​ത​ളി മൂ​ന്നു പ്രാ​വ​ശ്യം ക​ഴി​ഞ്ഞു. ഈ ​രോ​ഗ​ത്തി​ന് മ​രു​ന്നു​ത​ളി​യും ക​ഴി​ഞ്ഞാ​ൽ ക​തി​രാ​വു​മ്പോ​ൾ ക​തി​രി​ൽ ചാ​ഴി ഊ​റ്റി കു​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ കൂ​ടി മ​രു​ന്ന് ത​ളി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം നെ​ൽ​ച്ചെ​ടി​ക​ളി​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ പോ​ലും ആ​വ​ശ്യ​ത്തി​ന് വേ​ണ്ട വ​ള​ർ​ച്ച കി​ട്ടാ​ത്ത സ്ഥി​തി.

എ​ല്ലാ നെ​ല്ലി​ന​ങ്ങ​ളും സ​മ​യ​ത്തി​ന് മു​മ്പേ ക​തി​രു​വ​രു​ന്ന സ്ഥി​തി​യും ഉ​ണ്ടു. ക​ഴി​ഞ്ഞ ര​ണ്ടാം​വി​ള​യി​ൽ കി​ട്ടി​യ നെ​ല്ല് ഇ​പ്രാ​വ​ശ്യം ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും കി​ട്ടാ​ത്ത​ത​ര​ത്തി​ലു​ള്ള വ​ള​ർ​ച്ച​യാ​ണ് നെ​ൽ​ച്ചെ​ടി​ക​ൾ​ക്കു​ള്ള​ത്. രാ​സ​വ​ള​പ്ര​യോ​ഗ​വും മ​രു​ന്ന്ത​ളി​യും മ​റ്റു കൃ​ഷി ചെ​ല​വു​ക​ളും കൂ​ടി​യി​ട്ടു​ണ്ട്. ന​ടീ​ൽ ന​ട​ത്തേ​ണ്ട സ​മ​യ​ത്താ​ണ് ക​നാ​ലി​ന്‍റെ പു​ല്ല് വെ​ട്ട​ൽ പ​ണി​ക​ൾ ന​ട​ത്തി​യ​ത്. മൂ​പ്പ് കൂ​ടി​യ ഞാ​റു ന​ടേ​ണ്ടി​വ​ന്ന​തും നെ​ൽ​ച്ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച കു​റ​യാ​ൻ ഇ​ട​വ​ന്നി​ട്ടു​ണ്ട്. ര​ണ്ടാം വി​ള​യി​ൽ നെ​ല്ലും വൈ​ക്കോ​ലും കു​റ​യു​മെ​ന്ന് ക​ർ​ഷ​ക​രെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.