റോഡ് തകർന്നുതന്നെ, ഒഴലപ്പതിയിൽ പ്രതിഷേധസമരവുമായി കോൺഗ്രസ്
1509408
Thursday, January 30, 2025 1:42 AM IST
കൊഴിഞ്ഞാമ്പാറ: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചിറ്റൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ നാലു വർഷത്തോളമായി പരിഹരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വടകരപ്പതി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴലപ്പതിയിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു.
വടകരപ്പതി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.യു. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. തനികാചലം, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശെൽവകുമാരസ്വാമി, കളത്തിൽ കൃഷ്ണൻകുട്ടി, ഷഫീക്ക് അത്തിക്കോട്, രതിഷ് പുതുശ്ശേരി, ഷഫീക് തത്തമംഗലം, കെ സാജൻ പ്രസംഗിച്ചു.