ബ്രൂവറി സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം അഴിമതി: ഷാഫി പറന്പിൽ എംപി
1509141
Wednesday, January 29, 2025 2:06 AM IST
പാലക്കാട്: കർഷക സ്നേഹത്തിന്റെ പേരുപറഞ്ഞ് വളഞ്ഞ വഴിയിൽ ബ്രൂവറി കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം അഴിമതി മാത്രമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാഫി പറന്പിൽ എംപി. യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എലപ്പുള്ളി ബ്രൂവറിക്കെതിരെ സംഘടിപ്പിച്ച ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലചൂഷണത്തിന് പേരുകേട്ട മദ്യനയ അഴിമതിയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഉത്തരേന്ത്യൻ കന്പനിയ്ക്ക് കുടിവെള്ളമില്ലാതെ നട്ടംതിരിയുന്ന പ്രദേശത്ത് അറിഞ്ഞുകൊണ്ട് ജലചൂഷണത്തിന് കുടപിടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇവിടുത്തെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. ഇവിടുത്തെ സിപിഎമ്മുകാർ പോലും ഇത് അംഗീകരിക്കില്ലെന്നും ഷാഫി പറഞ്ഞു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ച ലോംഗ് മാർച്ച് എലപ്പുള്ളി പാറയിൽ നിന്നും ആരംഭിച്ച് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.